കവിതയുടെ കാലവും കാലത്തിന്റെ കവിതയും ചർച്ച ചെയ്ത് പു.ക.സ ‘കാവ്യശാല’
text_fieldsബംഗളൂ രു: പു.ക.സ ബെംഗളൂരു ഘടകം സംഘടിപ്പിച്ച ദ്വിദിന കവിത ക്യാമ്പ് ‘കാവ്യശാല’ ബംഗളൂരു സൗഹാർദ ഹാൾ, എസ്.സി.എം സെന്റർ എന്നിവിടങ്ങളിലായി നടന്നു. കവി പി.എൻ. ഗോപീകൃഷ്ണൻ ‘കവിത, രാഷ്ട്രീയം, സമകാലികത’ വിഷയത്തിൽ പ്രഭാഷണം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വർത്തമാന രാഷ്ട്രീയ സാമൂഹിക അവസ്ഥയിൽ മലയാളകവിത ഉയ൪ത്തുന്ന പ്രതിരോധങ്ങളെ ചൂണ്ടിക്കാട്ടി, കവിതയുടെ രാഷ്ട്രീയത്തെയും രാഷ്ട്രീയസമരങ്ങളിലെ കവിതയുടെ കാവലിനെയും കുറിച്ച് സംവദിച്ചു. നിരൂപകൻ കെ.വി. സജയ് ‘കവിതയുടെ സംവേദന രീതികൾ’ വിഷയത്തിൽ സംസാരിച്ചു. കവിയും ഗാനരചയിതാവുമായ അൻവർ അലി, എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി, നാടകകൃത്തും സംവിധായകനുമായ ഡെന്നീസ് പോൾ, മുതിർന്ന സാംസ്കാരിക പ്രവർത്തകൻ ടി.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു. പു.ക.സ ബംഗളൂരു പ്രസിഡന്റ് സുരേഷ് കോടൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുദേവൻ പുത്തഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. വൈകീട്ട് നടന്ന ‘കാവ്യമാലിക’ക്ക് ഗീതാനാരായണൻ, രതി സുരേഷ്, കെ.ആർ. കിഷോർ എന്നിവർ നേതൃത്വം നൽകി.
രണ്ടാം ദിനം കവിത ശിൽപശാലക്ക് ഗോപീകൃഷ്ണൻ, അൻവർ അലി, കെ.വി. സജയ് എന്നിവർ നേതൃത്വം നൽകി. കവിയും എഴുത്തുകാരിയുമായ ഇന്ദിര ബാലൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. തുടർന്ന് ബംഗളൂരുവിൽനിന്നും കേരളത്തിൽനിന്നും ക്യാമ്പിൽ പങ്കെടുത്ത ബിന്ദു സജീവ്, ഡോ. ഹരികുമാ൪, ഹസീന ഷിയാസ്, ജീവൻ രാജ്, പ്രിയ വിനോദ്, റമീസ് തോന്നക്കൽ, രമ പ്രസന്ന പിഷാരടി, സംഗീത, ഷാജി കോട്ടയം, വിന്നി ഗംഗാധരൻ, ഷിഹാബ്, ശിവപ്രസാദ്, വിനോദ്, എസ്. ശിവകുമാർ എന്നിവർ കവിത അവതരിപ്പിച്ചു. കവിത ആവിഷ്കാര മാധ്യമമായി തിരഞ്ഞെടുത്തിട്ടുള്ള എഴുത്തുകാർക്ക് സ്വന്തം സൃഷ്ടികളെ കൂടുതൽ നവീകരിക്കുകയും കൂടുതൽ സംവേദനക്ഷമമാക്കുകയും ചെയ്യുന്നതിനുതകുന്ന സാഹിത്യ സംവാദങ്ങളും ക്രിയാത്മക വിമര്ശനങ്ങളും മാർഗനിർദേശങ്ങളും ശിൽപശാലയിൽ നടന്നു. ശാന്തകുമാർ എലപ്പുള്ളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.