ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് നേരെ പൊലീസ് മർദനം
text_fieldsബംഗളൂരു: ഇസ്രായേലിന്റെ മനുഷ്യത്വരഹിത കൂട്ടക്കുരുതിയില്‍ പിടയുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയ വിദ്യാർഥികളടക്കമുള്ളവരെ പൊലീസ് മർദിച്ച് അറസ്റ്റ് ചെയ്തു. ബംഗളൂരു ഫ്രേസർ ടൗണിലാണ് സംഭവം. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു.
പ്രദേശത്തെ മസ്ജിദ് റോഡില്‍ ലഘുലേഖകളും ഫലസ്തീൻ അനുകൂല പോസ്റ്ററുകളും വിതരണം ചെയ്യുന്നതിനിടെയാണ് പൊലീസ് സംഘം എത്തിയത്. ഇവരെ പിടികൂടി ആർ.ടി നഗർ, പുലകേശിനഗർ പൊലീസ് സ്റ്റേഷനുകളിലെത്തിച്ചു.
പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് വനിത പ്രതിഷേധക്കാരെയും ബലംപ്രയോഗിച്ച് പൊലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റിയത്. മർദിച്ചതായും വനിതകള്‍ക്കും മർദനമേറ്റതായും വിദ്യാർഥികള്‍ ആരോപിച്ചു. വനിത പ്രതിഷേധക്കാരെയുള്‍പ്പെടെ പുരുഷ പൊലീസുകാർ പിടിച്ചുകൊണ്ട് പോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഇവർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. സ്റ്റേഷനുകളില്‍ അഞ്ച് മണിക്കൂറിലധികം തടഞ്ഞുവെച്ച ശേഷമാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.