ഫോണെടുക്കുന്നില്ലെന്ന പരാതിക്ക് വ്യക്തത വരുത്തി പൊലീസ്
text_fieldsബംഗളൂരു: സൈബർ തട്ടിപ്പിനിരയായവർക്ക് പരാതി അറിയിക്കാനുള്ള നമ്പറുകളിൽ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന പരാതിക്ക് വ്യക്തത വരുത്തി പൊലീസ്. ഇത്തരം പരാതികളറിയിക്കാൻ ദേശീയ തലത്തിൽ 1930 എന്ന ഒറ്റ നമ്പറേയുള്ളൂവെന്നും കർണാടക പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറുകളെന്ന പേരിൽ പ്രചരിക്കുന്നവ ഉദ്യോഗസ്ഥർക്ക് പരാതികൾ അന്വേഷിക്കാൻ നൽകിയ ഔദ്യോഗിക നമ്പറുകളാണെന്നും പറഞ്ഞു. സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ വിവിധ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ചാൽ പൊലീസ് ഫോണെടുക്കുന്നില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ദൈനംദിന ആവശ്യങ്ങൾക്കും വിവിധ കേസുകളന്വേഷിക്കുന്നതിന്റെ ഭാഗമായും നൽകിയ ഔദ്യോഗിക നമ്പറുകളാണിവയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളല്ല അവ. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൾ ഇന്ത്യ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ 1930 ആണ് - പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ 1930 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടതെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.