മുതിർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്
text_fieldsബംഗളൂരു/ മംഗളൂരു: വിവിധ ജില്ലകളിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും വീടുകളിൽ റെയ്ഡ് നടത്തി ലോകായുക്ത പൊലീസ്. കോടിക്കണക്കിന് രൂപയുടെ കണക്കിൽപെടാത്ത സ്വർണാഭരണങ്ങൾ ഇവിടങ്ങളിൽനിന്ന് പിടികൂടി.
ദക്ഷിണ കന്നട, ചിക്കബല്ലപുര, മാണ്ഡ്യ, ബംഗളൂരു ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. മൈനിങ് ആൻഡ് ജിയോളജി സീനിയർ ജിയോളജിസ്റ്റ് എം.സി. കൃഷ്ണവേണി, കാവേരി നീരവരി നിഗം മാനേജിങ് ഡയറക്ടർ മഹേഷ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഡയറക്ടർ എൻ.കെ. തിപ്പ സ്വാമി, എക്സൈസ് ജോ. കമീഷണർ ഓഫിസിലെ സൂപ്രണ്ട് കെ. മോഹൻ എന്നിവരുടെയും ബന്ധുക്കളുടെയും പാർപ്പിടങ്ങളിലാണ് പരിശോധന നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉൾപ്പെടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവയുടെ കൃത്യമായ മൂല്യം നിർണയിക്കുന്നതേയുള്ളൂ. വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി ജനങ്ങളിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. ഈ മാസം 12ന് ലോകായുക്ത നടത്തിയ റെയ്ഡിൽ എട്ട് ഉദ്യോഗസ്ഥരുടെ 22.50 കോടിയോളം വരുന്ന രേഖയില്ലാത്ത സ്വത്ത് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.