പൂജ അവധി: കേരളത്തിലേക്ക് കൂടുതൽ കർണാടക ബസുകൾ
text_fieldsബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക സർവിസ് നടത്തുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഒമ്പതുവരെയാണിത്. നിലവിൽ ഒക്ടോബർ ഒന്ന് വരെയുള്ള ബസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ ബസുകളുടെ വിവരങ്ങൾ ഉടൻ അറിയിക്കും.
കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. മൈസൂരു റോഡ് ബസ്സ്റ്റേഷൻ, ശാന്തിനഗർ ബസ്സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ് ബസുകൾ പുറപ്പെടുക.
www.ksrtc.in സൈറ്റിലൂടെ ബുക്ക് ചെയ്യാം. നാലോ അതിൽ അധികമോ യാത്രക്കാർ ഒന്നിച്ച് ടിക്കറ്റ് എടുത്താൽ അഞ്ചുശതമാനം കിഴിവ് ലഭിക്കും. മടക്കയാത്രക്കടക്കം ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ 10 ശതമാനം ഇളവ് ലഭിക്കും.
പ്രത്യേക സർവിസുകളുടെ വിവരങ്ങൾ:
സെപ്റ്റംബർ 30ന് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് രാത്രി 8.48, 9.00, 9.14, 9.20, സമയങ്ങളിൽ ഐരാവത് ക്ലബ് ക്ലാസ് ബസ് സർവിസ് നടത്തും. സെപ്റ്റംബർ 30ന് ബംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് രാത്രി 8.24, 8.32 സമയങ്ങളിൽ ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സർവിസ് നടത്തും. അന്നുതന്നെ ബംഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് രാത്രി 9.48, 9.55 സമയങ്ങളിൽ ഐരാവത് ക്ലബ് ക്ലാസ് ഓടും. സെപ്റ്റംബർ 30നുതന്നെ ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് രാത്രി 8.40, 9.20 സമയങ്ങളിൽ സർവിസ് ഉണ്ടാകും. അന്നുതന്നെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് രാത്രി 9.48ന് ഐരാവത് ക്ലബ് ക്ലാസ് സർവിസ് നടത്തും. അന്ന് രാത്രി 10.10ന് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സർവിസ് നടത്തും.
ഒക്ടോബർ ഒന്നിന് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് രാത്രി 9.00, 9.20, സമയങ്ങളിൽ ക്ലബ് ക്ലാസ് സർവിസ് നടത്തും. ഒക്ടോബർ ഒന്നിനുതന്നെ തൃശൂരിലേക്ക് രാത്രി 9.20, 9.28 സമയങ്ങളിൽ ഐരാവത് ക്ലബ് ക്ലാസ് സർവിസ് നടത്തും. ഒക്ടോബർ ഒന്നിനുതന്നെ കോട്ടയത്തേക്ക് രാത്രി 8.24നും പാലക്കാട്ടേക്ക് 9.48നും കോഴിക്കോട്ടേക്ക് 9.50നും കണ്ണൂരിലേക്ക് 9.10നും ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സർവിസ് നടത്തുമെന്നും കർണാടക ആർ.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.