ബംഗളൂരു നഗരത്തിൽ ജൂൺ 12 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും
text_fieldsബംഗളൂരു: മഴക്കാലത്തിന് മുന്നോടിയായി കെ.പി.ടി.സി.എല്ലിന്റെയും ബെസ്കോമിന്റെയും കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിൽ ജൂൺ 12 വരെ വൈദ്യുതി വിതരണത്തിൽ ഭാഗിക തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. ക്യൂൻസ് റോഡ്, തിമ്മയ്യ റോഡ്, മില്ലേഴ്സ് റോഡ്, കണ്ണിങ്ഹാം റോഡ്, അലി അസ്കർ റോഡ്, ചാന്ദ്നി ചൗക്ക്, മില്ലർ ടാങ്ക് ബങ്ക് റോഡ്, ബാംബൂ ബസാർ റോഡ്, ബ്രോഡ് വേ റോഡ്, കോക്ക്ബേൺ റോഡ്, സെപ്പിങ്സ് റോഡ്, ബൗറിങ് ഹോസ്പിറ്റൽ, ഇൻഫൻട്രി റോഡ്, വി.വി. ടവേഴ്സ്, എം.എസ് ബിൽഡിങ്, സി.ഐ.ഡി, എം.ഇ.ജി സെന്റർ, രാജ്ഭവൻ, വസന്ത് നഗർ, വിധാൻ സൗധ, വികാസ് സൗധ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും.
ആഡുഗൊഡി, സാലാപൂരിയ ടവർ, ചിക്ക ആഡുഗൊഡി, നഞ്ചപ്പ ലേഔട്ട്, ചിക്ക ലക്ഷ്മയ്യ ലേഔട്ട്, വിൽസൻ ഗാർഡൻ, ലക്കസാന്ദ്ര, ലാൽജി നഗർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയും ശ്രീനഗർ, ഹൊസകരെഹള്ളി, വീരഭദ്ര നഗർ, ന്യൂ ടിമ്പർയാർഡ് ലേഔട്ട്, ത്യാഗരാജ നഗർ, ബി.എസ്.കെ തേർഡ് സ്റ്റേജ്, കത്രിഗുപ്പെ, ഗിരിനഗർഫോർത്ത് സ്റ്റേജ്, വിൽസൻ ഗാറഡൻ, ജെ.സി റോഡ്, ശാന്തി നഗർ, റിച്ചമണ്ട് സർക്കിൾ, റസിഡൻസി റോഡ്, ലാൽബാഗ് റോഡ്, സംപംഗിരാമ നഗർ, കെ.എച്ച് റോഡ, സുബ്ബയ്യ സർക്കിൾ, സുധാമ നഗർ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.