പ്രജ്വൽ രേവണ്ണയുടെ കുടുംബത്തിന് എല്ലാം അറിയാം - സിദ്ധരാമയ്യ
text_fieldsബംഗളൂരു: പ്രജ്വൽ രേവണ്ണ വിദേശത്തേക്ക് കടന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും കുടുംബത്തിന് അറിയാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേവഗൗഡ പൗത്രന് നൽകിയ മുന്നറിയിപ്പ് സംബന്ധിച്ച് വെള്ളിയാഴ്ച മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘കുടുംബത്തിൽ ആരേയും അറിയിക്കാതെയാണോ പ്രജ്വൽ പോയത്? ആരുടേയും ഫോണിലേക്ക് ബന്ധപ്പെടുന്നില്ലേ?’ -മുഖ്യമന്ത്രി ആരാഞ്ഞു. പ്രജ്വൽ താനുമായി ബന്ധപ്പെടാറേയില്ലെന്നായിരുന്നു എച്ച്.ഡി. കുമാരസ്വാമി പറഞ്ഞത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോൾ പ്രജ്വൽ തനിക്ക് മകനെപ്പോലെയാണെന്നായി സംസാരം എന്ന് സിദ്ധാരാമയ്യ പറഞ്ഞു. അതിഗുരുതര കുറ്റങ്ങളാണ് പ്രജ്വലിനെതിരെ ചുമത്തിയത്. ബലാത്സംഗം, ലൈംഗിക അതിക്രമം, നിർബന്ധിച്ച് അശ്ലീലരംഗം പകർത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകളെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.