ദക്ഷിണേന്ത്യൻ ‘പ്രവാസി അമച്വർ നാടകോത്സവം 2025’ മാർച്ചിൽ
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ദക്ഷിണേന്ത്യയിൽ നിന്നുള്ള നാടക സമിതികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
നാടക ദൈർഘ്യം 1.15 മണിക്കൂറിൽ കൂടാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളാണ് മത്സരത്തിൽ അവതരിപ്പിക്കാൻ അനുവദിക്കുക. താൽപര്യമുള്ള സമിതികൾ അപേക്ഷയും സ്ക്രിപ്റ്റും ജനുവരി 15ന് മുമ്പ് സമർപ്പിക്കണം. ഒന്നാം സമ്മാനം അര ലക്ഷം രൂപയും ട്രോഫിയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയുമാണ്. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർക്ക് 5,000 രൂപ വീതവും നൽകും. പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് 10,000 പ്രോത്സാഹന സമ്മാനമായി നൽകുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾച്ചറൽ സെക്രട്ടറി വി. മുരളിധരൻ, ഇ.സി.എ സാഹിത്യവിഭാഗം കൺവീനർ ഒ. വിശ്വനാഥൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9980090202, 87926 87607 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.