ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ
text_fieldsബംഗളൂരു: ചിക്കബെല്ലാപുരയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു.
ഷിദ്ലഘട്ട സർക്കാർ സ്കൂളിലെ ജി. വെങ്കടേഷാണ് അറസ്റ്റിലായത്. സ്കൂളിലെ ഓഫിസിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന് മനസ്സിലായത്.
തുടർന്ന്, പെൺകുട്ടിയെ ചോദ്യംചെയ്തപ്പോൾ വെങ്കടേഷ് കഴിഞ്ഞ ആറുമാസമായി സ്കൂൾ ഓഫിസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി. പെൺകുട്ടി എതിർത്തിട്ടും ലൈംഗിക പീഡനം തുടർന്നതായി പൊലീസ് പറഞ്ഞു. വെങ്കടേഷിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.