പ്രഫ. സി.എൻ.ആർ റാവുവിന് ‘കെമിസ്റ്റ് ഓഫ് ദ സെഞ്ച്വറി’ പുരസ്കാരം
text_fieldsബംഗളൂരു: ഇന്ത്യൻ കെമിക്കൽ സൊസൈറ്റിയുടെ ‘കെമിസ്റ്റ് ഓഫ് ദ സെഞ്ച്വറി’ ബഹുമതി പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ. ചിന്താമണി നാഗേഷ രാമചന്ദ്ര റാവു എന്ന സി.എൻ.ആർ റാവുവിന്. ദേശീയ ശാസ്ത്ര ഉപദേശക സമിതി അധ്യക്ഷനും ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനും പ്രഥമ അധ്യക്ഷനുമായ സി.എൻ.ആർ റാവു ഭാരത് രത്ന അവാർഡ് ജേതാവാണ്. 1984 മുതൽ 10 വർഷം ബംഗളൂരു ഐ.ഐ.എസ്.സി ഡയറക്ടറായിരുന്നു.
വിവിധ സർവകലാശാലകൾ നൽകിയ 48 ഓണററി ഡോക്ടറേറ്റിനുടമയാണ്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാര ജേതാവാണ്.
പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾക്കു പുറമെ, ചൈനീസ് സയൻസ് അക്കാദമിയുടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണത്തിനുള്ള 2012ലെ പുരസ്കാരം, ജപ്പാന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദി റൈസിങ് സൺ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.