പ്രമുഖ എഴുത്തുകാരി കമല ഹംപണ അന്തരിച്ചു
text_fieldsബംഗളൂരു: പ്രമുഖ കന്നട സാഹിത്യകാരി കമല ഹംപണ (88) ബംഗളൂരുവിൽ നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ച രാവിലെ രാജാജി നഗറിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം.
1935 ഒക്ടോബർ 28ന് ദേവനഹള്ളിയിലാണ് ജനനം. അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച കമല പിന്നീട് തന്റെ സാഹിത്യരചനകളാൽ പ്രശസ്തി നേടി. കർണാടക സാഹിത്യ അക്കാദമി അവാർഡ്, കർണാടക സർക്കാറിന്റെ രാജ്യോത്സവ പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബെ അവാർഡ്, ഹംപി കന്നട യൂനിവേഴ്സിറ്റിയുടെ നടോജ അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയ കമല,60ലേറെ പുസ്തകങ്ങൾ എഴുതി.
ഭർത്താവ് ഹംപ നാഗരാജയ്യ അറിയപ്പെടുന്ന എഴുത്തുകാരനാണ്. മൂന്ന് മക്കളടങ്ങുന്നതാണ് കുടുംബം. നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു. ശനിയാഴ്ച വൈകീട്ടുവരെ മൃതദേഹം വസതിയിൽ പൊതുദർശനത്തിനുവെച്ചു. ശേഷം അവരുടെ അന്ത്യാഭിലാഷ പ്രകാരം മൃതദേഹം എം.എസ്. രാമയ്യ മെഡിക്കൽ കോളജിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.