മുഹമ്മദ് നബി, സമത്വമുള്ള സമൂഹത്തിന്റെ ശിൽപി; സംസ്ഥാന കാമ്പയിനുമായി ജമാഅത്തെ ഇസ്ലാമി
text_fieldsബംഗളൂരു: ‘മുഹമ്മദ് നബി, സമത്വമുള്ള സമൂഹത്തിന്റെ ശിൽപി’ എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറുവരെ കാമ്പയിൻ നടത്തുന്നു.
സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദ് ബെൽഗാമി കാമ്പയിൻ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. കാമ്പയിനിന്റെ ഭാഗമായി പ്രവാചകന്റെ ജീവിത സന്ദേശം പ്രചരിപ്പിക്കുന്ന സെമിനാറുകൾ, സമ്മേളനങ്ങൾ, ഉപന്യാസ രചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. രക്തദാന ക്യാമ്പുകൾ, പൊതുസ്ഥലങ്ങൾ ശുചീകരിക്കൽ, ആശുപത്രി-അനാഥശാല-വൃദ്ധസദന സന്ദർശനം തുടങ്ങിയവയും നടത്തും.
രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കുമായി ഭക്ഷ്യവസ്തുക്കൾ നൽകും. പ്രമുഖ കന്നട എഴുത്തുകാരൻ യോഗേഷ് മാസ്റ്റർ രചിച്ച ‘ഞാൻ അറിഞ്ഞ പുണ്യപ്രവാചകൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. മുഹമ്മദ് നബിയുടെ ജീവിതസന്ദേശം ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. വിവിധ സമൂഹങ്ങൾ തമ്മിലുള്ള തുറന്ന ചർച്ചകളിലൂടെ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും സമാധാനവും സാഹോദര്യവും നിലനിർത്താനാവുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.