പ്രവാചക സ്നേഹം വിശ്വാസിക്ക് പ്രതിസന്ധിയിൽ കരുത്തേകുന്നു -ആശിഖ് ദാരിമി
text_fieldsബംഗളൂരു: പ്രവാചക സ്നേഹം പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസികൾക്ക് കരുത്തു പകരുന്നുവെന്നും നിരാശ ബാധിക്കാതെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പ്രാപ്തരാക്കുന്നുവെന്നും പണ്ഡിതൻ ആശിഖ് ദാരിമി ആലപ്പുഴ അഭിപ്രായപ്പെട്ടു. മലബാർ മുസ്ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം.എം.എ നടത്തിവന്ന ഒരു മാസം നീണ്ട മീലാദ് ഫെസ്റ്റുകൾ ഈ സംഗമത്തോടെ സമാപിച്ചു. ആസാദ് നഗർ എം.എം.എ, ഹിദായത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ കലാമത്സര പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. മൈസൂരു റോഡിലെ കർണാടക മലബാർ സെന്ററിലെ എം.എം.എ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് (അബ്ദു) മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു.
ചാംരാജ് പേട്ട് സബ് ഇൻസ്പെക്ടർ ആരിഫ്, അഡ്വ. സഈദ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, അബ്ദുറഹ്മാൻ ഹാജി, ബഷീർ എ.ബി, അലിക്കോയ, ഹമീദ് കോട്ടൺപേട്, സാജിദ് മെജസ്റ്റിക്, അശ്റഫ് മലയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ മത്സരങ്ങളും ദഫ്, ബുർദ, അറബന, ഫ്ലവർ ഷോ തുടങ്ങിയ ആസ്വാദന കലകളും നടന്നു.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എം.എം.എയുടെ കീഴിൽ പ്രവർത്തിക്കുന്ന മൈസൂരു റോഡ് തിലക് നഗർ തുടങ്ങിയ സ്ഥലങ്ങളിലെ മദ്റസകളിൽ വിദ്യാർഥി ഫെസ്റ്റും ഡബിൾ റോഡ് ശാഫി മസ്ജിദ്, മോത്തീനഗർ സംഘടന ആസ്ഥാനം എന്നിവിടങ്ങളിൽ മൗലിദ് സദസ്സുകളും നടന്നു. മദ്റസകളിൽ നടത്തിവന്ന സ്റ്റുഡന്റ്സ് ഫെസ്റ്റുകൾ വിവിധ ഘട്ടങ്ങളിലായാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.