സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് റാലി
text_fieldsരാജ്യത്ത് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മംഗളൂരുവിൽ നടന്ന റാലി
മംഗളൂരു: രാജ്യത്ത് സ്ത്രീകൾക്കെതിരെ വിവിധ തലങ്ങളിൽ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച ക്രിസ്ത്യൻ സംഘടനകൾ മംഗളൂരു ക്ലോക്ക് ടവർ കേന്ദ്രീകരിച്ച് റാലി സംഘടിപ്പിച്ചു. അനിത ഫ്രാങ്ക് ഉദ്ഘാടനം ചെയ്തു.
റവ. ഡോ. സെവറിനെ മെനേൻസസ്, അഡ്വ. വിജേത പിങ്കി, സയ്ന ക്രിസ്റ്റൽ ഡിസൂസ, അഡ്വ. കെ. മറിയമ്മ, റോയ് കസ്റ്റേലിനോ എന്നിവർ സംസാരിച്ചു.
അഖില കർണാടക ക്രിസ്ത്യൻ ഐക്യവേദി സെക്രട്ടറി റവ. ഫാ. രൂപേഷ് മഡ്ത്ത രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള നിവേദനം റാലി സമാപനത്തിൽ വായിച്ച ശേഷം ജില്ല ഡെപ്യൂട്ടി കമീഷണർക്ക് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.