പി.എസ്.സി പരീക്ഷ: ഉദ്യോഗാർഥികളുടെ ദേഹ പരിശോധനക്ക് വിദ്യാർഥികൾ
text_fieldsമംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എഴുത്ത് പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥികളുടെ ദേഹപരിശോധന നടത്താൻ വിദ്യാർഥികളെ നിയോഗിച്ചത് വിവാദത്തിൽ. മംഗളൂരു നഗരത്തിൽ ബൽമട്ട ഗവ.കോളജിലെ പരീക്ഷ കേന്ദ്രത്തിൽ ഉൾപ്പെടെ കുട്ടികളാണ് ഈ ജോലി ചെയ്തത്. കെ.പി.എസ്.സിയുടെ നിർദേശം അനുസരിച്ച് ഉദ്യോഗാർഥികളെ പരിശോധിക്കാൻ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതായിരുന്നു.
എന്നാൽ, മെറ്റൽ ഡിറ്റക്ടറുകളുമായി വിദ്യാർഥികളേയാണ് അധികൃതർ വിന്യസിച്ചത്. സംസ്ഥാന ഓഡിറ്റിംഗ് ആന്റ് അക്കൗണ്ട്സ് വകുപ്പിൽ അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് പരീക്ഷ നടത്തിയത്. സംഭവം ഗൗരവമായി കാണുന്നതായി ജില്ല ഡെപ്യൂട്ടി കമ്മീഷണർ മുള്ളൈ മുഹിളൻ പറഞ്ഞു.ഉദ്യോഗാർഥികളുടെ ദേഹപരിശോധനക്ക് പി.എസ്.സി ഏജൻസികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചിരുന്നു..ബന്ധപ്പെട്ടവരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഡിസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.