പു.ക.സ ബംഗളൂരു സമ്മേളനം; എം. മുകുന്ദന് മുഖ്യാതിഥി
text_fieldsബംഗളൂരു: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പു.ക.സ) ബംഗളൂരു സമ്മേളനം ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ മിഷൻ റോഡിലെ എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ സൗഹാർദ ഹാളിൽ നടക്കുന്ന സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും.
പു.ക.സ (ബംഗളൂരു) പ്രസിഡന്റ് സുരേഷ് കോടൂർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സുദേവൻ പുത്തൻചിറ റിപ്പോർട്ട് അവതരിപ്പിക്കും. പ്രതിനിധി സംവാദം, വനിത സെമിനാർ, സാംസ്കാരിക സമ്മേളനം, പുസ്തകപ്രകാശനം, കാവ്യമാലിക, പയ്യന്നൂർ ഫ്രൻഡ്സ് സ്റ്റേജ് അവതരിപ്പിക്കുന്ന ‘കണ്ണിന്റെ കണക്ക്’ എന്ന ഏകപാത്ര നാടകം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
‘സാംസ്കാരിക അധിനിവേശം: എഴുത്തിലെ പ്രതിരോധം’ എന്ന വിഷയത്തിൽ നിരൂപകയും എഴുത്തുകാരിയുമായ ഡോ. മിനി പ്രസാദ് വനിത സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും. കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ ബിലു പത്മിനി അധ്യക്ഷത വഹിക്കും.
എഴുത്തുകാരായ ഇന്ദിര ബാലൻ, രമ പ്രസന്ന, അർച്ചന സുനിൽ എന്നിവർ സംസാരിക്കും. സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ സുധാകരന് രാമന്തളി, കെ.കെ. ഗംഗാധരൻ എന്നിവർ പ്രഭാഷണം നടത്തും.
വിവിധ സെഷനുകളിലായി ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക സംഘടന പ്രവര്ത്തകരുമായ ആർ.വി. ആചാരി, കെ.പി. ശശിധരൻ, ഡെന്നീസ് പോൾ, കെ.ആർ. കിഷോർ, സതീഷ് തോട്ടശ്ശേരി, സി. കുഞ്ഞപ്പൻ, എ. ഗോപിനാഥ്, ഫിലിപ്പ് ജോർജ്, വല്ലപ്പുഴ ചന്ദ്രശേഖരൻ, ശാന്തകുമാ൪ എലപ്പുള്ളി, ബി.എസ്. ഉണ്ണികൃഷ്ണൻ, മുഹമ്മദ് കുനിങ്ങാട്, തങ്കച്ചൻ പന്തളം, എ.പി. നാണു, അഡ്വ. പ്രമോദ്, പി.പി. പ്രദീപ് എന്നിവരും സംസാരിക്കും.
മലയാള കവിതയുടെ ചരിത്രവഴികളിലൂടെയുള്ള സർഗസഞ്ചാരാനുഭവമാവുന്ന കാവ്യമാലിക പരിപാടിക്ക് ഗീത നാരായണൻ, രതി സുരേഷ്, ദാമോദരൻ മാഷ് തുടങ്ങിയവർ നേതൃത്വം നൽകും.
സതീഷ് തോട്ടശ്ശേരി രചിച്ച ‘പവിഴമല്ലി പൂക്കും കാലം’ എന്ന കഥാസമാഹാരം സമ്മേളനത്തിൽ പ്രകാശനം ചെയ്യുമെന്ന് പു.ക.സ (ബംഗളൂരു) പ്രസിഡന്റ് സുരേഷ് കോടൂർ, സെക്രട്ടറി സുദേവന് പുത്തൻചിറ, സംഘാടക സമിതി ചെയര്മാൻ ആർ.വി. ആചാരി എന്നിവർ അറിയിച്ചു. ഫോൺ: 9845853362/9448574062.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.