പി.യു.സി പരീക്ഷ ഫലം: മലയാളി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച നേട്ടം
text_fieldsബംഗളൂരു: കർണാടക രണ്ടാംവർഷ പി.യു.സി പരീക്ഷയിൽ മലയാളി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച നേട്ടം. കെ.എൻ.ഇ ട്രസ്റ്റിന് കീഴിലെ ഇന്ദിരനഗർ പി.യു കോളജിൽ സയൻസ് വിഭാഗത്തിൽ 98 ശതമാനം, കോമേഴ്സ് വിഭാഗത്തിൽ 92 ശതമാനം വിദ്യാർഥികളും വിജയം നേടി. വിനയ് കുമാർ (582/600), ചിന്മയി ( 571/600) രൂപ ദർശിനി (562/600) എന്നിവർ സയൻസ് വിഭാഗത്തിലും സഹാന (566/600), ജ്യോതി ലക്ഷ്മി (565,600) കോമേഴ്സ് വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. അൾസൂർ ആർട്ടിലറി റോഡ് കൈരളീ നികേതൻ പി.യു. കോളജിൽ സയൻസ് വിഭാഗത്തിൽ 86 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വി.രമേഷ് (585/600) ഒന്നാമനായി. ദൊഡ്ഡബൊമ്മസാന്ദ്ര കെ.എൻ.ഇ ട്രസ്റ്റ് ഇൻഡിപെൻഡന്റ് പി.യു കോളജിൽ കോമേഴ്സ് വിഭാഗത്തിൽ 87 ശതമാനം വിദ്യാർഥികൾ വിജയിച്ചു.
കേരളസമാജം ദൂരവാണിനഗറിന്റെ ഉടമസ്ഥതയിലുള്ള ജൂബിലി കോളജിൽ സയൻസ് വിഭാഗത്തിൽ നൂറു ശതമാനം വിജയവും കോമേഴ്സ് വിഭാഗത്തിൽ 92 ശതമാനം വിജയവും നേടി. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 36 കുട്ടികളിൽ അഞ്ചുപേർക്ക് ഡിസ്റ്റിങ്ഷനും 24 പേർക്ക് ഫസ്റ്റ് ക്ലാസും അഞ്ചുപേർക്ക് സെക്കൻഡ് ക്ലാസും രണ്ടുപേർക്ക് തേർഡ് ക്ലാസും ലഭിച്ചു. സയൻസ് വിഭാഗത്തിൽ കുമാരി സാമന്ത ജൂഡി ദയാൽ 564 മാർക്ക് നേടി കോളജിൽ ഒന്നാമതെത്തി.
കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 49 കുട്ടികളിൽ അഞ്ചുപേർക്ക് ഡിസ്റ്റിങ്ഷനും 27 പേർക്ക് ഫസ്റ്റ് ക്ലാസും ഏഴുപേർക്ക് സെക്കൻഡ് ക്ലാസും ആറു പേർക്ക് തേർഡ് ക്ലാസും ലഭിച്ചു. കുമാരി തുലജ എ 600ൽ 568 മാർക്ക് നേടി കോളജിൽ ഒന്നാമതെത്തി. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ ഡോ. ബേബി ജോർജിനും അധ്യാപകർക്കും വിദ്യാർഥികൾക്കും കേരളസമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.