മൈസൂർ പാലസിൽ പുഷ്പമേള 21 മുതൽ
text_fieldsബംഗളൂരു: മൈസൂർ പാലസ് ബോർഡ് വർഷംതോറും സംഘടിക്കുന്ന പുഷ്പമേള ഡിസംബർ 21 മുതൽ 31 വരെ മൈസൂർ കൊട്ടാരത്തിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെ സന്ദർശകർക്ക് മേള കാണാം.
വൈകുന്നേരം ഏഴു മുതൽ ഒമ്പതുവരെ കൊട്ടാരം ദീപാലംകൃതമാക്കും. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്കും വിദേശികൾക്കും 30 രൂപയുമാണ് പ്രവേശന ഫീസ്.
മേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മൈസൂരു ജില്ല മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ നിർവഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.