ക്വസ്റ്റ് ഫൗണ്ടേഷൻ തലാഷ് ആർട്ട് ഫെസ്റ്റിവൽ യുവ പ്രതിഭകളെ ആദരിച്ചു
text_fieldsബംഗളൂരു: ക്വസ്റ്റ് ഫൗണ്ടേഷൻ ബംഗളൂരു ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 150 വിദ്യാർഥികളുടെ തലാഷ് ആർട്സ് ഫെസ്റ്റിന് ആതിഥേയത്വം വഹിച്ചു. സ്കൂളുകൾ, ഇന്റഗ്രേറ്റഡ് സ്കൂൾ ഓഫ് സയൻസ്, ഖുർആൻ അക്കാദമികൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ച് സർഗാത്മകതയും വിദ്യാഭ്യാസവും പരിപോഷിപ്പിക്കുന്നതിനുള്ള കലാപരിപാടികൾ അരങ്ങേറി. തലാഷ് ആർട്സ് ഫെസ്റ്റിൽ 37 പ്രോഗ്രാമുകളിലായി വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ ഒന്നിലധികം വിഷയങ്ങളിൽ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു.
വിദ്യാർഥികളെ ശാക്തീകരിക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുകയുമാണ് ഈ ഫെസ്റ്റിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന് ക്വസ്റ്റ് ഫൗണ്ടേഷൻ ഫൗണ്ടർ ജാഫർ അഹമ്മദ് നൂറാനി പറഞ്ഞു. തലാഷ് ആർട്സ് ഫെസ്റ്റ് കലാപരമായ നേട്ടങ്ങൾ ആഘോഷിക്കുക മാത്രമല്ല, വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ക്വസ്റ്റ് ഫൗണ്ടേഷനും ഇടയിൽ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രോത്സാഹനങ്ങൾ വളർത്തിയെടുക്കുകയാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.