'സാമൂഹിക വെല്ലുവിളികളെ അതിജയിക്കാൻ ഖുർആൻ വഴികാട്ടുന്നു'
text_fieldsബംഗളൂരു: മനുഷ്യർ നേരിടുന്ന സാമൂഹികവും മാനസികവുമായ വെല്ലുവിളികളെ അനായാസം നേരിടാനുള്ള പൂരണങ്ങളാണ് ഖുർആനിക അധ്യാപനങ്ങളെന്നും മനുഷ്യനന്മകളാണ് അതിലെ പ്രതിപാദന വിഷയമെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ സംഘടിപ്പിക്കുന്ന വാരാന്ത
ഖുർആൻ പഠന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ.പി. ഉസ്മാൻ, സെക്രട്ടറി കെ.സി. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. ഖത്തീബ് ശാഫി ഫൈസി ഇർഫാനി ഖുർആൻ പഠന ക്ലാസിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.