Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​ഹു​ൽ ഗാ​ന്ധി,...

രാ​ഹു​ൽ ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി, ഉ​പ മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് കോ​ട​തി നോ​ട്ടീ​സ്

text_fields
bookmark_border
Deputy Chief Minister D.K. Shivakumar, Karnataka Chief Minister Siddaramaiah along with Rahul Gandhi M.P.
cancel
camera_alt

ഉ​പ​മു​ഖ്യ​മ​ന്ത്രി​ ഡി.​കെ. ശി​വ​കു​മാ​ർ, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രിസി​ദ്ധ​രാ​മ​യ്യ എന്നിവർ രാ​ഹു​ൽ ഗാ​ന്ധി എം.​പിയോടൊപ്പം  

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം.​പി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി പ്ര​സി​ഡ​ന്റു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ന​ൽ​കി​യ പ​ത്ര പ​ര​സ്യ​ത്തി​നെ​തി​രെ ബി.​ജെ.​പി ഫ​യ​ൽ ചെ​യ്ത അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ മൂ​വ​രും ഈ ​മാ​സം 28ന​കം ഹാ​ജ​രാ​ക​ണം. ബ​സ​വ​രാ​ജ് ബൊ​മ്മൈ നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ണാ​ട​ക​യി​ലെ മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ 40 ശ​ത​മാ​നം ക​മീ​ഷ​ൻ സ​ർ​ക്കാ​ർ എ​ന്നാ​ക്ഷേ​പി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വ​ന്ന മു​ഴു​വ​ൻ പേ​ജ് പ​ര​സ്യ​മാ​ണ് കേ​സി​ന്നാ​ധാ​രം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, പോ​സ്റ്റ​റു​ക​ൾ തു​ട​ങ്ങി വി​വി​ധ രീ​തി​യി​ൽ ന​ട​ത്തി​യ പ്ര​ചാ​ര​ണം കൂ​ടാ​തെ​യാ​ണ് മു​ഴു​വ​ൻ പേ​ജ് പ​ര​സ്യ​വും ന​ൽ​കി​യ​തെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. ശി​വ​പ്ര​സാ​ദ് ഫ​യ​ൽ ചെ​യ്ത കേ​സി​ൽ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വ​കു​പ്പ് 499 (വാ​ക്ക്, അ​ച്ച​ടി, ദൃ​ശ്യം എ​ന്നി​വ​യി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ), 500 (അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം വ​രെ ല​ളി​ത​മാ​യ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ) എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sidharamiahDK Sivakumarcourt noticeRahul Gandhi
News Summary - Rahul Gandhi, Karnataka Chief Minister and Deputy Chief Minister - court notice
Next Story