ഡെലിവറി ബോയിക്കൊപ്പം സ്കൂട്ടറിൽ രാഹുൽ
text_fieldsബംഗളൂരു: ഡെലിവറി ബോയിയുടെ സ്കൂട്ടറിൽ യാത്രചെയ്ത് കർണാടകയിലെ ദിവസവേതനക്കാരുടെ ദുരിതങ്ങൾ ചർച്ചയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡെലിവറി ബോയിയുടെ പിൻസീറ്റിൽ ഇരുന്ന് രാഹുൽ രണ്ടു കിലോമീറ്റർ യാത്ര നടത്തി. ഭക്ഷണ വിതരണ കമ്പനികളിലെ ദിവസവേതന ജീവനക്കാരുമായും സംസാരിച്ചു. ഇതിന്റെയടക്കം വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബി.ജെ.പി സർക്കാറിന്റെ 40 ശതമാനം കമീഷൻ, അഴിമതി, മിനിമം വേതനം തുടങ്ങിയ കാര്യങ്ങളും ചർച്ചചെയ്തു. ഇത്തരം ജോലിചെയ്യുന്നവർക്കായി 3,000 കോടി രൂപയുടെ ക്ഷേമബോർഡ് രൂപവത്കരിക്കും, അസംഘടിത മേഖലയിലെ ജീവനക്കാർക്കായി മണിക്കൂറിന് മിനിമം വേതനം ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.