മഴക്കെടുതി: കർണാടകയിൽ ഈ വർഷം 38 മരണം
text_fieldsബംഗളൂരു: ഈ വർഷം മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ കർണാടകയിൽ 38 പേർ മരിച്ചു. മഴ അവലോകനവുമായി ബന്ധപ്പെട്ട യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതാണിത്. അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നും അറിയിപ്പുണ്ട്.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും നിറഞ്ഞിട്ടുണ്ട്. എല്ലാത്തിലുംകൂടി 227 ടി.എം.സി വെള്ളമാണുള്ളത്. മഴ തുടരുന്ന സാഹചര്യത്തിൽ ജീവഹാനിയുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.
ഇതിനകം രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ഇതിൽ 50 പേർ കഴിയുന്നുണ്ട്. ജൂലൈ 31 മുതൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മഴക്കെടുതിയുണ്ടായ ഉഡുപ്പി, മംഗളൂരു, ഉത്തര കന്നട, ചിക്കമഗളൂരു ജില്ലകളിൽ സന്ദർശനം നടത്തും. ജൂണിൽ സാധാരണ കിട്ടേണ്ടതിന്റെ പകുതി മഴ മാത്രമാണ് സംസ്ഥാനത്ത് കിട്ടിയിരുന്നത്. ജൂലൈയിൽ സാമാന്യം നല്ല മഴയാണ് ലഭിച്ചത്.
ജൂലൈ 26 വരെ 313 മില്ലി മീറ്റർ മഴ കിട്ടി. നാലു ജില്ലകളിൽ അധികമഴ ലഭിച്ചു. കുടക് ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ മഴ ശക്തമായതോടെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജസാഗർ (കെ.ആർ.എസ്) അണക്കെട്ട് പോലുള്ളവയിൽ നീരൊഴുക്ക് കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.