ഓൺലൈൻ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ട് റാലി
text_fieldsബംഗളൂരു: ഓൺലൈൻ റമ്മി ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് ‘നമ്മ കർണാടക സേന’യുടെ നേതൃത്വത്തിൽ കലബുറുഗിയിൽ നടത്തിയ റാലി കലബുറുഗി ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് പരിസരത്ത് സമാപിച്ചു. സംസ്ഥാനത്ത് ഓൺലൈൻ റമ്മി ഉടൻ നിരോധിക്കണമെന്നും നൂറുകണക്കിന് യുവാക്കളാണ് ദിനംപ്രതി ഗെയിമിന് അടിമപ്പെടുന്നതെന്നും റാലിയിൽ പങ്കെടുത്തവർ പറഞ്ഞു.
യുവാക്കൾ റമ്മി ഗെയിം ഭ്രാന്തിന് വഴിതെറ്റുകയാണെന്നും ലക്ഷക്കണക്കിന് രൂപയുടെ വായ്പ എടുത്തുവരെ കളിക്കുന്നു. കല്യാൺ കർണാടകയിലെ കലബുർഗി, യാദ്ഗിരി ഉൾപ്പെടെ പല ജില്ലകളിലും ഈ റമ്മി ഗെയിമിൽ ആസക്തരാകുന്ന യുവാക്കൾ ജോലിക്ക് പകരം ചൂതാട്ടത്തിലേക്ക് തിരിയുന്നു. ലക്ഷക്കണക്കിന് രൂപ കടം വാങ്ങി പണം തിരിച്ചടക്കാൻ കഴിയാതെവരുമ്പോൾ വീടുവിട്ടിറങ്ങി അലയുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇതിനകം പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഓൺലൈൻ റമ്മി ഗെയിം നിയന്ത്രിക്കാൻ സർക്കാറോ ആഭ്യന്തരവകുപ്പോ ആലോചിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.