ബംഗളൂരുവിൽ ഇന്ന് റമദാൻ ആരംഭം
text_fieldsബംഗളൂരു: ബംഗളൂരുവിൽ ഇന്ന് റമദാൻ ആരംഭം. മാസപ്പിറവി കാണാത്തതിനാൽ ബംഗളൂരുവിൽ റമദാൻ ഒന്ന് മാർച്ച് 24 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.വേനൽചൂട് കൂടുതലായതിനാൽ വ്രതാനുഷ്ഠാനം ഏറെ കഠിനമായിരിക്കും. വിവിധയിടങ്ങളിൽ ഇഫ്താറിനും തറാവീഹ് നമസ്കാരങ്ങൾക്കുമുള്ള തയാറെടുപ്പുകൾ നേരത്തേ പൂർത്തിയായിട്ടുണ്ട്.
വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഇപ്രാവശ്യവും സഹായവിതരണം സജീവമാക്കിയിട്ടുണ്ട്. വിവിധ പള്ളികളിൽ നോമ്പുതുറക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളികൾ നടത്തുന്ന പള്ളികളിൽ മുറ്റത്ത് പന്തൽ കെട്ടിയാണ് നോമ്പുതുറക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
റമദാനിലെ എല്ലാ ദിവസവും ഈ സൗകര്യം തുടരും. തൊഴിലാളികൾ, കച്ചവടക്കാർ, വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്നവർ, വിദ്യാർഥികൾ, ബാച്ചിലേഴ്സ് തുടങ്ങിയവർക്ക് ഈ സൗകര്യങ്ങൾ ഏറെ അനുഗ്രഹമാണ്.റമദാൻ വിപണിയും സജീവമാണ്. കാരക്ക, ഈത്തപ്പഴം, പഴങ്ങൾ, മാംസം തുടങ്ങിയവയുടെ വിപണിയിൽ തിരക്കേറെയാണ്.
എം.എം.എ പള്ളികളിൽ നമസ്കാരം
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ (എം.എം.എ) നേതൃത്വത്തിൽ വിവിധ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാകും.
ആസാദ് നഗർ മസ്ജിദുൽ നമിറ: ഇശാഅ്: 8.45, തറാവീഹ്:9.00. ഹാരിസ് ഹിഷാമി നേതൃത്വം നൽകും.
എം.എം.എ ഷാഫി മസ്ജിദ് ഡബ്ൾറോഡ്: ഇശാഅ്:9.00, തറാവീഹ്: 9.15. സയ്യിദ് മുഹമ്മദ് നൂരി നേതൃത്വം നൽകും.
മൈസൂർ റോഡ് കർണാടക മലബാർ സെന്റർ ക്രസന്റ് ഹൈസ്കൂൾ: ഇശാഅ്: 9.15, തറാവീഹ്:9.30. നേതൃത്വം: അഷ്റഫ് മൗലവി.
എം.എം.എ മോത്തി നഗർ: ഇശാഅ്: 9.30, തറാവീഹ്:9.45. നേതൃത്വം: മുഹമ്മദ് മൗലവി ബാവലി.
മസ്ജിദ് യാസീൻ തിലക് നഗർ: ഇശാഅ്: 10.00, തറാവീഹ്: 10.15. നേതൃത്വം: മുഹമ്മദ് മൗലവി.
കെ.എം.സി.സി നോമ്പ് തുറ സൗകര്യം
ജയനഗര്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയിലും ഖലാസിപാളയത്തെ എ.ഐ.കെ.എം.സി.സിയുടെ പഴയ ഓഫിസിലും റമദാന് മാസത്തില്‍ എല്ലാ ദിവസവും നോമ്പ് തുറ സൗകര്യം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എം.കെ. നൗഷാദ് അറിയിച്ചു.
മസ്ജിദുർ റഹ്മ കോൾസ് പാർക്ക്
ഫ്രേസർ ടൗൺ കോൾസ് പാർക്ക് സെന്റ് ജോൺസ് ചർച്ച് റോഡിലുളള മസ്ജിദുർറഹ്മയിൽ ഇശാഅ് നമസ്കാരം രാത്രി 8:30ന് നടക്കും. തുടർന്ന് 8:45ന് തറാവീഹ് നമസ്കാരം. നഫീസ് അഹ്മദ് ഖാസിമി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. അവസാനത്തെ പത്ത് ദിവസം ഖിയാമുല്ലൈൽ (രാത്രി നമസ്കാരം) പുലർച്ചെ മൂന്നിന് തുടങ്ങും. സാലിഹ് അർബകാൻ നേതൃത്വം നൽകും.
നാഗർഭാവി നൈസ് മസ്ജിദ്
നാഗർഭാവി നൈസ് മസ്ജിദിൽ ഇശാഅ് നമസ്കാരം രാത്രി 8.30 നും തറാവീഹ് 8.45 നും ആരംഭിക്കും. സാലിഹ് അർബകാൻ നേതൃത്വം നൽകും.
ഇസ്ലാഹി സെന്റർ
ശിവാജി നഗർ സലഫി മസ്ജിദിൽ തറാവീഹ് നമസ്കാരമുണ്ടാകുമെന്ന് ബാംഗ്ലൂർ ഇസ്ലാഹി സെന്റർ അറിയിച്ചു. ഹാഫിസ് സുൽത്താൻ നമസ്കാരത്തിന് നേതൃത്വം നൽകും. ഇശാഅ് നമസ്കാരം 8:30, തറാവീഹ് നമസ്കാരം 8:45. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 9900001339
ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്
ആർ.സി. പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിൽ ഇശാഅ് നമസ്കാരം 9:15നും തറാവീഹ് നമസ്കാരം 9:30നും നടക്കും. നേതൃത്വം: ഹുസൈനാർ ഫൈസി. ഫോൺ: 9845520480.
നോമ്പുതുറ സമയം
മഗ്രിബ്: 6.31
സുബഹി: 5.04
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.