റമദാൻ കിറ്റ് വിതരണം
text_fieldsമംഗളൂരു: സുള്ള്യ താലൂക്ക് സമസ്ത സംയുക്ത ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സുള്ള്യ താലൂക്കിലെ 150 നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു. ട്രഷറർ ഹമീദ് ഹാജി പ്രാർഥന നിർവഹിച്ചു. സമസ്ത സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുൽ ഖാദർ ബയമ്പാടി അധ്യക്ഷതവഹിച്ചു. ജവഗൽ ട്രസ്റ്റ് പ്രസിഡന്റ് ഇസാഖ് ഹാജി പജപ്പള്ള വിതരണോദ്ഘാടനം നിർവഹിച്ചു. തെക്കിൽ ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് ടി.എം. ഷാഹിദ് തെക്കിൽ മുഖ്യാതിഥിയായി. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റുമാരായ എച്ച്.എ. അബ്ബാസ് സെന്ത്യാർ, ഇബ്രാഹിം ഖത്തർ, ട്രഷറർ ഹമീദ് ഹാജി, മദ്റസ മാനേജ്മെന്റ് പ്രസിഡന്റ് താജ് മുഹമ്മദ് സംപാജെ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.