രാമനഗരയുടെ പേരുമാറ്റം: സർവേ തുടങ്ങി
text_fieldsബംഗളൂരു: രാമനഗര ജില്ലയുടെ പേര് ബംഗളൂരു സൗത്ത് എന്നാക്കി മാറ്റുന്നതിൽ അഭിപ്രായം തേടി സർവേ തുടങ്ങിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സർവേ പൂർത്തിയായാലുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറും. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാൽ പേരുമാറ്റം സാധ്യമാകും.
അതേസമയം ജില്ലയുടെ ഘടനയിൽ മാറ്റമുണ്ടാകില്ല. നമ്മ മെട്രോ ഇവിടേക്ക് നീട്ടുന്നതുസംബന്ധിച്ച് പഠനം നടത്തുമെന്നും ശിവകുമാർ അറിയിച്ചു. ബംഗളൂരു എന്ന പേരിന് അതിന്റേതായ ബ്രാൻഡ് മൂല്യം ഉണ്ടെന്നും ഇതിനാൽ പേരുമാറ്റം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പേരുമാറ്റത്തിലൂടെ മാഗഡി, കനകപുര ഉൾപ്പെടെയുള്ള താലൂക്കുകളിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.