ബംഗളൂരു സൗത്ത് ജില്ല 2028ൽ വീണ്ടും രാമനഗരയാകും -എച്ച്.ഡി. കുമാരസ്വാമി
text_fieldsബംഗളൂരു: രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീല്‍ മന്ത്രി എച്ച്.ഡി. കുമാരസ്വാമി. 2028ല്‍ രാമനഗര എന്ന് പേര് മാറ്റുമെന്ന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനെ സൂചിപ്പിച്ച് കുമാരസ്വാമി പറഞ്ഞു. രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. കുറച്ച് കാലത്തേക്ക് കോൺഗ്രസ് സന്തോഷിക്കട്ടെ. അവരുടെ രാഷ്ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതില്‍ നിന്ന് ഇവർക്ക് എന്താണ് ലഭിക്കുന്നത്? ഇവർക്ക് രാമനഗരയുടെ ചരിത്രം അറിയാമോ? രാമനഗര വികസിച്ചുകഴിഞ്ഞു. ഭൂമി വില കൂട്ടാൻ പേരുമാറ്റണോ? ക്രമസമാധാന നില എങ്ങനെയെന്ന് കണ്ടറിയണം.സംസ്ഥാനത്ത് ക്രമസമാധാനം കൃത്യമായി പാലിച്ചില്ലെങ്കില്‍ വികസനം കൊണ്ട് പ്രയോജനമില്ല -കുമാരസ്വാമി വ്യക്തമാക്കി. രാമനഗര ജില്ലയുടെ പേര് ബംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ കർണാടക മന്ത്രിസഭ വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.