റമദാൻ സംഗമം: കൺവീനർമാരെ തിരഞ്ഞെടുത്തു
text_fieldsബംഗളൂരു: ബംഗളൂരു മലയാളികളുടെ വാർഷിക സംഗമമായ റമദാൻ സംഗമം മാർച്ച് 16ന് പാലസ് ഗ്രൗണ്ടിൽ നടത്തും. സംഗമത്തിന്റെ നടത്തിപ്പിന് വിവിധ വകുപ്പുകൾക്കുള്ള കൺവീനർമാരെ ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല സമിതി തിരഞ്ഞെടുത്തു. ഷംസീർ വടകരയാണ് ജനറൽ കൺവീനർ. അസിസ്റ്റന്റ് കൺവീനറായി ഇർഷാദ് ഹെഗ്ഡെ നഗർ, പ്രോഗ്രാം കൺവീനറായി നിഖിൽ ഇക്ബാൽ, പ്രോഗ്രാം അസിസ്റ്റൻറ് കൺവീനറായി മുഹ്സിൻ ഖാൻ, ഫിനാൻസ് കൺവീനറായി തൻസീം ബാസിത് എന്നിവരെയും തിരഞ്ഞെടുത്തു. കേരളത്തിൽനിന്നും ബംഗളൂരുവിൽനിന്നും പ്രമുഖർ സംഗമത്തിൽ പങ്കെടുക്കും.
സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽ റഹീം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, വൈസ് പ്രസിഡന്റുമാരായ എൻ. ഷംലി, ഷമീർ മുഹമ്മദ്, വിവിധ സെക്രട്ടറിമാരായ യൂനുസ് ത്വയ്യിബ്, സി.പി. ഷാഹിർ, എം.പി. സഹൽ, സഹല മൊയ്ദു, സാബു ഷഫീഖ്, ഫവാസ്, കെ.എം. അനീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.