യുവാവിന്‍റെ ഹൃദയം രണ്ടുതവണ മാറ്റിവെച്ച് ആസ്റ്ററിൽ അപൂർവ ശസ്ത്രക്രിയ
text_fieldsബംഗളൂരു: യുവാവിന്‍റെ ഹൃദയം ഏഴു വര്‍ഷത്തിനിടെ രണ്ടു തവണ മാറ്റിവെച്ച് ബംഗളൂരു ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ. ആന്ധ്ര കര്‍ണൂല്‍ സ്വദേശി വെങ്കടേഷ് (32) ആണ് അപൂർവ ശസ്ത്രക്രിയക്ക് വിധേയനായത്. കർണാടകയിൽ ആദ്യത്തേതും രാജ്യത്ത് രണ്ടാമത്തേതുമാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയയെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
2016ലാണ് വെങ്കടേഷിന് ആദ്യം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. 2021 ആയപ്പോള്‍ നെഞ്ചു വേദനയും നടുവേദനയും വെല്ലുവിളിയായി മാറി. മാറ്റിവെച്ച ഹൃദയത്തിലെ ധമനികള്‍ സങ്കോചിച്ചതിനാല്‍ വീണ്ടും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു. 75 ശതമാനമേ അതിജീവനത്തിനുള്ള സാധ്യതയുണ്ടായിരുന്നിട്ടും വെങ്കടേഷും ഭാര്യ രൂപശ്രീയും ഉറച്ച തീരുമാനവുമായി നിന്നു.
തുടര്‍ന്ന് 2023 ഡിസംബറിൽ ഡോ. നാഗമലേഷിന്‍റെ നേതൃത്വത്തിലുള്ള ഹൃദ്രോഗ വിദഗ്ധരുടെ സംഘം ഹൃദയം പുനര്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ആദ്യമൊക്കെ രക്തസ്രാവം വെല്ലുവിളിയായിരുന്നെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചു. ഇപ്പോള്‍ ആറു മാസമായി ആരോഗ്യവാനായി തുടരുകയാണ് വെങ്കടേഷ്.
ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നും ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും തരണം ചെയ്യാനാകുമെന്നും വെങ്കടേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.