ജനസാഗരം സാക്ഷി, മഹാ രാജാവില്ലാതെ ചാമുണ്ഡേശ്വരി മഹാ രഥോത്സവം
text_fieldsബംഗളൂരു: മൈസൂരു ചാമുണ്ഡി കുന്നിൽ ജനസാഗരം തീർത്ത് ചാമുണ്ഡേശ്വരി മഹാരഥോത്സവം ബുധനാഴ്ച അരങ്ങേറി. ഉത്സവത്തിൽ ആദരണീയ സാന്നിധ്യമെന്ന പതിവ് തെറ്റിച്ച് മൈസൂരു മഹാരാജാവും കുടുംബവും ഇത്തവണ മാറിനിന്നു. മഹാരാജാവും കുടക്-മൈസൂരു ബി.ജെ.പി എം.പിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ ഹിന്ദു ആചാരം അനുഷ്ഠിക്കാൻ നിർബന്ധിതനായതിനാലാണ് അകലം പാലിച്ചത്.
മഹാനവമി, ആയുധ പുജ ദിനത്തിൽ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ഭാര്യ തൃഷിക കുമാരിക്ക് രണ്ടാമത്തെ ആൺകുട്ടി പിറന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആചാരങ്ങൾ കാരണം രാജ കുടുംബത്തിന് ദസറ ആഘോഷ സമാപനച്ചടങ്ങുകളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. രഥോത്സവത്തിൽ ജി.ടി. ദേവഗൗഡ എം.എൽ.എ, ഭാര്യ ലളിത, ചാമുണ്ഡേശ്വരി ക്ഷേത്രം വികസന അതോറിറ്റി സെക്രട്ടറി എം.ജെ. രൂപ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.