പിറന്നാൾ ആഘോഷത്തിൽ ആകാശത്തേക്ക് നിറയൊഴിച്ച വ്യവസായി അറസ്റ്റിൽ
text_fieldsബംഗളൂരു: കഴിഞ്ഞ മാസം ബംഗളൂരു ബന്നാർഘട്ട റോഡിലെ പന്തലിൽ പിറന്നാൾ ആഘോഷത്തിനിടെ, ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച റിയൽ എസ്റ്റേറ്റ് വ്യവസായിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. സയ്യിദ് അൽത്താഫ് അഹമ്മദിനെയാണ് സ്വമേധയാ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22ന് ജന്മദിന ആഘോഷത്തിനിടെ, അൽത്താഫ് ആകാശത്തേക്ക് പിസ്റ്റൾ ഉപയോഗിച്ച് ആറ് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും നടന്ന ആഘോഷത്തിനിടയിലായിരുന്നു വെടി. പിറന്നാൾ ആഘോഷത്തിന് അൽത്താഫിന്റെ അതിഥിയായി പങ്കെടുത്ത സുഹൃത്തുക്കളിലൊരാൾ രംഗം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പൊലീസിന്റെ സോഷ്യൽ മീഡിയ വിഭാഗം ഈ ദൃശ്യം കണ്ടാണ് ആയുധ നിയമപ്രകാരം സ്വമേധയാ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.