റീബിൽഡ് വയനാട് -എൻ.ജി.ഒ സംഗമം
text_fieldsബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഐഡിയൽ റിലീഫ് വിങ് നേതൃത്വത്തിൽ നടത്തുന്ന വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ജി.ഒ സംഗമം സംഘടിപ്പിച്ചു.
നിലവിലെ സ്ഥിതിഗതികൾ അറിയിക്കാനും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ബംഗളൂരുവിൽ നിന്നുള്ള പിന്തുണ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ബംഗളൂരുവിലെ വിവിധ എൻ.ജി.ഒ പ്രതിനിധികളെ ഇൻഫെന്ററി റോഡിലെ ഫിറോസ് മാൻഷനിൽ വിളിച്ചുചേർത്തത്. വയനാട്ടിലെ ദുരന്തവാർത്ത അറിഞ്ഞ ഉടൻ ബംഗളൂരുവിൽ നിന്ന് ഐ.ആർ.ഡബ്ല്യു.വിന്റെ സംഘം ആംബുലൻസിന്റെ സഹായത്തോടെ റസ്ക്യൂ ഓപറേഷന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
‘റീ ബിൽഡ് വയനാട്’ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവിൽ നിന്ന് പരമാവധി ഫണ്ട് സ്വരൂപിക്കുകയും എച്ച്.ഡബ്ല്യു.എ മുഖേന അർഹതപ്പെട്ടവർക്ക് കൃത്യമായി എത്തിക്കുകയുമാണ് അടുത്തഘട്ടം. പദ്ധതിക്കായി എല്ലാ പ്രതിനിധികളുടെയും പിന്തുണ ആവശ്യപ്പെട്ടു. യോഗത്തിൽ 25ലധികം എൻ.ജി.ഒ പ്രതിനിധികൾ പങ്കെടുത്തു. എച്ച്.ഡബ്ല്യു.എ പ്രതിനിധി ഷമീർ മുഹമ്മദ്, ഐ.ആർ.ഡബ്ല്യു പ്രതിനിധി ഹംസക്കുഞ്ഞ്, ഹസ്സൻകോയ, മജീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.