സൈബർ ഡി.ജി.പി നിയമനം ധനവകുപ്പിന്റെ പരിഗണനക്ക്
text_fieldsബംഗളൂരു: സൈബർ കേസുകൾക്ക് മാത്രമായി പൊലീസ് ഡയറക്ടർ ജനറൽ (ഡി.ജി.പി) നിയമനത്തിനുള്ള നിർദേശം ആഭ്യന്തര വകുപ്പ് തയാറാക്കി. ധനവകുപ്പിന്റെ പരിഗണനക്ക് സമർപ്പിക്കും. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന പശ്ചാത്തലത്തിലാണ് കേസന്വേഷണം ഡി.ജി.പിയുടെ ചുമതലയിലാക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. സൈബർ ഡി.ജി.പി തസ്തിക സൃഷ്ടിക്കുന്നതോടെ കർണാടകത്തിൽ പൊലീസ് മേധാവി ഉൾപ്പെടെ ഡി.ജി.പിമാരുടെ എണ്ണം അഞ്ചാകും.
നിലവിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സൈബർ ക്രൈം സെല്ലുകളോ സൈബർ പൊലീസ് സ്റ്റേഷനുകളോ പ്രവർത്തിക്കുന്നുണ്ട്. പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തിന് കീഴിൽ സൈബർ, ഇക്കണോമിക് ആൻഡ് നാർകോട്ടിക് (സി.ഇ.എൻ) വിഭാഗവുമുണ്ട്. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സി.ഇ.എന്നിന്റെ ചുമതല. ഇവയുടെ ഏകോപന ചുമതല ഇനി പുതിയ മേധാവിയുടെ കീഴിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.