മതാധിഷ്ഠിത സംവരണത്തിന് ഭരണഘടന ഭേദഗതി നിർദേശിച്ചില്ല-ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: മതാധിഷ്ഠിത സംവരണം അനുവദിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാൻ താൻ നിർദേശിച്ചുവെന്ന ബി.ജെ.പിയുടെ വാദം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തള്ളി. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തയാറാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് സഹിക്കാൻ കഴിയാത്തതിനാൽ ബി.ജെ.പി തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണ്.
കോൺഗ്രസ് ഹൈകമാൻഡ് തന്റെ അഭിപ്രായങ്ങളെക്കുറിച്ച് അന്വേഷിച്ചു. പൊതു കരാറുകളിൽ മുസ്ലിംകൾക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തന്റെ സർക്കാറിന്റെ തീരുമാനത്തെ ന്യായീകരിച്ച ഒരു വാർത്താ ചാനലിന്റെ പരിപാടിയിൽ തന്റെ പ്രസ്താവനയുടെ വിഡിയോ പരിശോധിച്ച ശേഷം, താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും ശിവകുമാർ പരാമർശിച്ചു. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് താൻ എവിടെയാണ് സംസാരിച്ചത്? അതിനെക്കുറിച്ച് സംസാരിച്ചത് അവരുടെ പാർട്ടി അംഗങ്ങളാണ്. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് താൻ എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തയാറാണ്. അവർ (ബി.ജെ.പി) ഈ വെല്ലുവിളി സ്വീകരിക്കുമോ? താൻ എവിടെയാണ് അത് പറഞ്ഞതെന്ന് അവർ പരിശോധിക്കട്ടെ. ഞാൻ പറയുന്ന സത്യം അവർക്ക് ദഹിക്കാൻ കഴിയില്ല. ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞിരുന്നെങ്കിൽ ഞാൻ അത് സമ്മതിക്കുമായിരുന്നു,’’ -അദ്ദേഹം അവകാശപ്പെട്ടു. ഡൽഹിയിലെ കോൺഗ്രസ് നേതൃത്വം വ്യക്തതക്കായി തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അവർ എന്നോട് ഇതേക്കുറിച്ച് ചോദിച്ചു, വിഡിയോ പുനഃപരിശോധിക്കാൻ ഞാൻ അവരോട് പറഞ്ഞു. അത് കണ്ടപ്പോൾ അവർക്ക് ബോധ്യമായി. ,’’- അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.