Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവീടിനകം ദീനീ...

വീടിനകം ദീനീ വൈബുള്ളതായി മാറണം -പി. മുജീബ് റഹ്മാൻ

text_fields
bookmark_border
വീടിനകം ദീനീ വൈബുള്ളതായി മാറണം -പി. മുജീബ് റഹ്മാൻ
cancel

ബംഗളൂരു: നമ്മുടെ വീടകം ദീനീ വൈബുള്ളതായി മാറണമെന്നും അതിന് മാതാപിതാക്കൾ ശ്രദ്ധ ചെലുത്തണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ ‘റമദാൻ സംഗമം -25’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ ചെറിയ കാര്യങ്ങൾക്കുപോലും ചെവി കൊടുക്കാൻ മാതാപിതാക്കൾക്കു കഴിയണം. സംസ്കാരത്തിന്‍റെ ഇടങ്ങളായി വീടുകൾ മാറണം. എല്ലാവരുടെയും ജീവിതം സംബന്ധിച്ച കാഴ്ചപ്പാട് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമായി മാറുന്ന സാഹചര്യത്തിൽ നമ്മൾ പുനരാലോചനക്ക് വിധേയരാവേണ്ടതുണ്ട്. ധാർമിക വിദ്യാഭ്യാസത്തിന്‍റെ സിലബസുകൾ പരിഷ്കരിക്കുകയും അധാർമികതയുടെ ആധുനിക രൂപങ്ങളെ കുറിച്ച് വിദ്യാർഥികളെ ഉണർത്തുകയും വേണം. മുസ്ലിംകൾക്കെതിരെ രാഷ്ട്രീയപരമായും സാമൂഹികപരമായും സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങൾ നടക്കുന്ന ഈ കാലത്ത് റമദാൻ അതിജീവനത്തിന്‍റെ കരുത്തായി മാറണം. ഖുർആനുമായുള്ള ബന്ധം ശക്തിപ്പെട്ടെങ്കിൽ മാത്രമേ അതിജീവനം സാധ്യമാകൂ എന്നും അദ്ദേഹം ഉണർത്തി.

‘തണലാണ് കുടുംബം’ എന്ന തലക്കെട്ടിൽ നടന്ന റമദാൻ സംഗമത്തിൽ ഡോ. സുലൈമാൻ മേൽപത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏത് പ്രശ്നങ്ങളുണ്ടെങ്കിലും അല്ലാഹുവിലേക്കാണ് വിശ്വാസി അഭയം പ്രാപിക്കേണ്ടതെന്നും ഖുർആനിന്‍റെ തണലിൽ നമ്മുടെ കുടുംബങ്ങൾ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെ കാലഘട്ടത്തെ വായിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവർക്ക് ആത്മവിശ്വാസം പകരണം. സമൂഹപരമായ അന്തരീക്ഷത്തിലേക്ക് മക്കളെ ചേർക്കണമെന്നും അവർക്ക് ജീവിത ലക്ഷ്യം നിർണയിച്ചു നൽകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഉച്ചക്ക് ശേഷം നടന്ന ആദ്യ സെഷനിൽ ഖുർആൻ സ്റ്റഡി സെന്‍റർ അക്കാദമിക് അഡ്വൈസർ അംജത് അലി ഖുർആൻ അവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല വൈസ് പ്രസിഡന്‍റ് എൻ. ഷംലി സ്വാഗതം പറഞ്ഞു. ആരാമം എഡിറ്റർ പി. റുക്സാന സംസാരിച്ചു. വനിതാ വിഭാഗം ഏരിയാ കൺവീനർമാരായ ഫെബിന അബു, എൻ. ഷംലി, വി.എം. സാബിറ, സജ്ന ഷമീർ, റമദാൻ സംഗമം അസി. കൺവീനർ ടി.പി. സുഹാന, ജി.ഐ.ഒ ബംഗളൂരു മേഖലാ പ്രസിഡന്‍റ് മർയം ഉമർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് നടന്ന സമാപന സെഷനിൽ റമദാൻ സംഗമം കൺവീനർ ഷമീർ അലി സ്വാഗതം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാംഗം ഡോ. താഹ മതീൻ, കർണാടക അമീർ ഡോ. ബെലഗാമി മുഹമ്മദ് സാദ്, ഹിറ വെൽഫെയർ ട്രസ്റ്റ് പ്രസിഡന്‍റ് ഹസൻ പൊന്നൻ, എംപവേഡ് ട്രസ്റ്റ് ചെയർമാൻ വി.പി. അബ്ദുല്ല, എ.പി.സി.ആർ കർണാടക പ്രസിഡന്‍റ് അഡ്വ. ഉസ്മാൻ, എ.ഐ.കെ.എം.സി.സി അധ്യക്ഷൻ എം.കെ. നൗഷാദ്, ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം എൻ.എം. അബ്ദുറഹ്മാൻ, അസി. സെക്രട്ടറിമാരായ കെ. നജാത്തുല്ല, എൻ.എം. സ്വാലിഹ്, ബംഗളൂരു മേഖല പ്രസിഡന്‍റ് അബ്ദുൽ റഹീം, വൈസ് പ്രസിഡന്‍റ് ഷമീർ മുഹമ്മദ്, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ , എസ്.ഐ.ഒ ബംഗളൂരു മേഖലാ പ്രസിഡന്‍റ് ബാബിൽ സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ എച്ച്.എം.എസ് സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Mujeeb RahmanRamadan SangamamRamadan 2025
News Summary - Religious vibes should be created within the home - P. Mujeeb Rahman
Next Story