ചിക്കമഗളൂരുവിൽ അനധികൃത നിർമിതികൾ ഒഴിപ്പിക്കാൻ ഉത്തരവ്
text_fieldsമംഗളൂരു: വയനാട് ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ ചിക്കമഗളൂരു വിനോദസഞ്ചാര കേന്ദ്രത്തിലെ അനധികൃത നിർമിതികൾക്കെതിരെ വനംവകുപ്പ് നടപടിയാരംഭിച്ചു.
വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നാണിത്.റിസോർട്ടുകൾ, ഹോംസ്റ്റേ സംവിധാനങ്ങൾ തുടങ്ങി വിനോദസഞ്ചാരികളെ മുൻനിർത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് റവന്യൂ രേഖകൾ ഹാജരാക്കാൻ ജില്ല ഫോറസ്റ്റ് ഓഫിസർ രമേശ് ബാബു നോട്ടീസിലൂടെ ആവശ്യപ്പെട്ടു. ചിക്കമഗളൂരു സബ് ഡിവിഷനിൽ മാത്രം 25 സ്ഥാപനങ്ങൾ നോട്ടീസ് കൈപ്പറ്റി. പശ്ചിമഘട്ട മലനിരകൾക്ക് പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന കൈയേറ്റങ്ങളും നിർമിതികളും വ്യാപകമായി നടന്നുവെന്ന് കണ്ടെത്തിയിരുന്നു.കർണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുഖ്യ ഇടമാണ് ചിക്കമഗളൂരുവിനുള്ളത്.
സർക്കാർ മേഖലയിൽ പാർപ്പിടങ്ങൾ വളരെ പരിമിതമാണ്. നിലവിലുള്ളതാവട്ടെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും കൈയടക്കുന്നതായി പരാതിയുണ്ട്. ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലും കൂട്ട മരണവും, സക് ലേഷ്പുര മേഖലയിൽ റെയിൽ പാളത്തിൽ മണ്ണിടിച്ചിൽ എന്നിവയും വനംവകുപ്പ് നടപടിക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.