ഏഴു ലക്ഷത്തിന്റെ ആഭരണം കവർന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ
text_fieldsമംഗളൂരു: കുലശേഖർ കസ്റ്റെലിനൊ കോളനിയിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാർക്കള ബെൽമാൻ സ്വദേശി രോഹിത് മത്തായിയാണ് (32) അറസ്റ്റിലായത്. 2021 ഡിസംബറിലാണ് കവർച്ച നടന്നത്.
2019ൽ ബെൽമാനിലെ റിട്ട.പഞ്ചായത്ത് വികസന ഓഫിസർ ഭരത് ലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവുകാരനായി കഴിയുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയ വേളയിലാണ് കവർച്ച നടത്തിയത്. തുടർന്ന്, മുംബൈയിലേക്ക് മുങ്ങുകയായിരുന്നു. സ്വന്തം സമുദായത്തിലെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ വിശ്വാസം ആർജിച്ച ശേഷം പണവും ആഭരണങ്ങളും കവരുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കവർച്ച മുതലുകൾ പൊലീസ് കണ്ടെടുത്തു. മംഗളൂരു ഡെപ്യൂട്ടി പൊലീസ് കമീഷണർ സിദ്ധാർഥ് ഗോയൽ, അസി. കമീഷണർ ധന്യ നായക്, കങ്കനാടി പൊലീസ് ഇൻസ്പെക്ടർ ടി.ഡി. നാഗരാജ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.