കവർച്ച; നാലംഗ മലയാളി സംഘം അറസ്റ്റിൽ
text_fieldsബംഗളൂരു: മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന നാലംഗ സംഘത്തെ സോലദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ കൈയിൽനിന്ന് വ്യാജ സീലുകൾ പിടിച്ചെടുത്തു. ഹൊസറഘട്ട ആചാര്യ കോളജ് വിദ്യാർഥികളും കൊല്ലം സ്വദേശികളുമായ അമൽ ഷെരീഫ്, അജൻ, അൽത്താഫ്, സിബിൻ, ഹർഷദ്, പത്തനംതിട്ട സ്വദേശി, ബെൻലി എന്നിവരാണ് കവർച്ചക്കിരയായത്.
സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. തിരിച്ചറിയൽ കാർഡും ഇവർ കാണിച്ചതായി വിദ്യാർഥികൾ പറഞ്ഞു. മുറിക്കുള്ളിൽ ലഹരിമരുന്നുണ്ടെന്നു പറഞ്ഞ ഇവർ കേസെടുക്കാതിരിക്കാൻ മൂന്നുലക്ഷം ആവശ്യപ്പെടുകയായിരുന്നു. ആക്രമണത്തിനും മുതിർന്നു. തുടർന്ന് വിദ്യാർഥികൾ 90,000 രൂപ ഗൂഗ്ൾ പേ വഴി കൈമാറി. ബാക്കി പിന്നീട് നൽകണമെന്നുപറഞ്ഞാണ് ഇവർ മടങ്ങിയത്. തുടർന്ന് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.