പി.ജികൾക്ക് ചട്ടങ്ങൾ കൊണ്ടുവരാൻ ബി.ബി.എം.പി
text_fieldsബംഗളൂരു: ബംഗളൂരുവിൽ വീടുകൾക്ക് അനുദിനം വാടക കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, യുവാക്കളായ ഐ.ടി ജോലിക്കാരടക്കം പി.ജികളിലേക്ക് താമസം മാറാൻ നിർബന്ധിതരാകുന്നു. താരതമ്യേന കുറഞ്ഞ വാടകയാണ് ഇവിടങ്ങളിൽ. പി.ജികൾക്ക് നിരവധി ആവശ്യക്കാരാണുള്ളത് എന്നതിനാൽ ദിനംപ്രതി പി.ജികളുടെ എണ്ണവും കൂടുന്നു.
തങ്ങളുടെ വീടുകൾ ഇത്തരത്തിൽ അനുമതിയില്ലാതെ പി.ജികളാക്കി മാറ്റുന്ന ഉടമകളുമുണ്ട്. ഇതിനെതിരെ നിരവധി പരാതികളാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെക്ക് (ബി.ബി.എം.പി) ലഭിക്കുന്നത്.
നിലവിൽ പി.ജികൾക്കായി പ്രത്യേക ചട്ടങ്ങളില്ല. പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇവക്കായി പ്രത്യേക ചട്ടങ്ങൾ തയാറാക്കാനുള്ള ഒരുക്കത്തിലാണ് ബി.ബി.എം.പി. പി.ജികൾ പ്രവർത്തിക്കേണ്ട വിധം, എന്തൊക്കെ സൗകര്യങ്ങൾ നൽകണം, എത്രപേരെ താമസിപ്പിക്കാം, സുരക്ഷാസംവിധാനങ്ങൾ, അനുമതി എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ഈ ചട്ടങ്ങളിലുണ്ടാകുമെന്ന് ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.