എസ്-വ്യാസ കാമ്പസ് ഉദ്ഘാടനം
text_fieldsബംഗളൂരു: മൈസൂർ റോഡിലെ സത്വ ഗ്ലോബൽ പാർക്കിൽ എസ്-വ്യാസ ഹയർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡീംഡ്-ടു-ബി യൂനിവേഴ്സിറ്റി) 100 ഏക്കർ കാമ്പസ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്തു.
എ.ഐ.സി.ടി.ഇ ചെയർമാൻ പ്രഫ. ടി.ജി. സീതാറാം, ആദിചുഞ്ചനഗിരി മഠം മഠാധിപതി ഡോ. നിർമലാനന്ദനാഥ സ്വാമി, എസ്-വ്യാസ ചാൻസലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര, കേന്ദ്ര സഹമന്ത്രിമാരായ വി. സോമണ്ണ, ശോഭ കരന്ദ്ലാജെ, ശ്രീപദ് യെസ്സോ നായിക്, കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക്, എം.പിമാരായ ഡോ. സി.എൻ. മഞ്ജുനാഥ്, തേജസ്വി സൂര്യ, ഡോ. സി.എൻ. അശ്വത് നാരായണൻ എം.എൽ.എ, വ്യവസായി ക്രിസ് ഗോപാലകൃഷ്ണൻ, വൈസ് ചാൻസലർ ഡോ. മഞ്ജുനാഥ് ശർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻജിനീയറിങ്, സാങ്കേതിക മേഖലകൾ, മെഡിസിൻ എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് കാമ്പസ് വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.