ശബരിമല മണ്ഡലകാല തിരക്ക്: കൊല്ലത്തേക്ക് ആറു സ്പെഷൽ ട്രെയിനുകൾ
text_fieldsബംഗളൂരു: ശബരിമല മണ്ഡലകാല തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിൽനിന്നു കൊല്ലത്തേക്കും തിരിച്ചും ആറു സ്പെഷൽ െട്രയിനുകൾ പ്രഖ്യാപിച്ചു. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. കോട്ടയം വഴിയാണ് ട്രെയിനുകൾ. ഹുബ്ബള്ളി-കൊല്ലം സ്പെഷൽ ട്രെയിൻ (07359, നവംബർ 27 ഞായറാഴ്ച മാത്രം), കൊല്ലം-ഹുബ്ബള്ളി സ്പെഷൽ (07360, നവംബർ 28 തിങ്കളാഴ്ച മാത്രം), ബെളഗാവി-കൊല്ലം സ്പെഷൽ (07361, ഡിസംബർ നാലു മുതൽ ജനുവരി 15 വരെ ഞായറാഴ്ചകളിൽ മാത്രം), കൊല്ലം-ബെളഗാവി സ്പെഷൽ (07362, ഡിസംബർ 5 മുതൽ ജനുവരി 16 വരെ തിങ്കളാഴ്ചകളിൽ മാത്രം), ബെളഗാവി - കൊല്ലം സ്പെഷൽ (07357, നവംബർ 20നു മാത്രം), കൊല്ലം-ബെളഗാവി സ്പെഷൽ (07358, നവംബർ 21ന് മാത്രം).
മണ്ഡല-മകരവിളക്ക് മഹോത്സവം
ബംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവം നടക്കും. നവംബർ 17ന് പുലർച്ച 4.30ന് ദർശനത്തിനായി തിരുനട തുറക്കും. പതിവ് പൂജകൾ കൂടാതെ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. ശബരിമല തീർഥാടനത്തിനായി കെട്ടുനിറക്കുള്ള സൗകര്യമുണ്ട്. എന്നും ഉച്ചക്ക് 12.30ന് പ്രസാദഊട്ട്. ഡിസംബർ 16 മുതൽ 23 വരെ ധ്വജോത്സവം നടക്കും. ഡിസംബർ 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.