Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2024 6:28 AM GMT Updated On
date_range 30 March 2024 6:28 AM GMTസമസ്ത പൊതു പരീക്ഷ: മികച്ച ജയം നേടിയവരെ ആദരിച്ചു
text_fieldsbookmark_border
ബംഗളൂരു: സമസ്ത കേരള പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൽ മദ്റസത്തുൽ ബദരിയ്യയിലെ 21 വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. 21 വിദ്യാർഥികളിൽ നിന്ന് ഒമ്പത് ടോപ് പ്ലസും മൂന്ന് ഡിസ്റ്റിങ്ഷനും ആറ് ഫസ്റ്റ് ക്ലാസും നേടി. മാരിബ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി വി.കെ. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച. ഡോ. ജാഫർ ഐ.എ.എസ് അനുമോദന ഭാഷണവും മഹല്ല് ഖത്തീബ് ഷൗക്കത്തലി വെള്ളമുണ്ട ബദർ അനുസ്മരണ പ്രഭാഷണവും നടത്തി.
മാരിബ് ട്രഷറർ കെ.എച്ച്. ഫാറൂഖ്, അലി മാസ്, റിയാസ് ക്വാളിറ്റി, മഹ്മൂദ് വി.കെ., ഫിറോസ് മാഹാബസാർ, അബ്ദുൾ സമദ് വാഫി, ഫൈസൽ തലശ്ശേരി എന്നിവർ സംസാരിച്ചു. അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള സമ്മാന വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story