സനാതന ധർമ വിവാദം: ഹിന്ദുമത ഉറവിടം ചോദ്യംചെയ്ത് കർണാടക ആഭ്യന്തരമന്ത്രി
text_fieldsബംഗളൂരു: സനാതന ധർമം സംബന്ധിച്ച വിവാദത്തിൽ പ്രസ്താവനയുമായി കർണാടക ആഭ്യന്തരമന്ത്രിയും ദലിത് നേതാവുമായ ഡോ. ജി. പരമേശ്വരയും. ഹിന്ദുമതം എന്നത് ആര് സ്ഥാപിച്ചതാണെന്ന ചോദ്യമാണ് അദ്ദേഹമുയർത്തിയത്. തുമകുരുവിലെ കൊരട്ടഗരെയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മതങ്ങളെയും അവയുടെ ഉദ്ഭവത്തെയും കുറിച്ചറിയാമെന്നും എന്നാൽ, ഹിന്ദു ധർമ എങ്ങനെ രൂപപ്പെട്ടുവെന്ന് ആർക്കുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മതങ്ങളുടെയും അടിസ്ഥാനമാണ് ഹിന്ദുത്വം നൽകുന്നതെന്ന് ബി.ജെ.പി പാർലമെന്റംഗം ഡി.വി. സദാനന്ദ ഗൗഡ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.