സനാതന ധർമ വിവാദം: പ്രസ്താവനയിൽ ഉറച്ച് പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: സനാതന ധർമ വിവാദത്തിൽ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ. തമിഴ്നാട് ഡി.എം.കെ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ച പ്രിയങ്കിനെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, വിഷയത്തിൽ താൻ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പ്രിയങ്ക് ഖാർഗെ ബുധനാഴ്ച പ്രതികരിച്ചു. ആദ്യം എന്റെ പ്രസ്താവനയിൽ എന്താണ് തെറ്റുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടട്ടെ. ഭരണഘടനയാണ് എന്റെ മതമെന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ഭരണഘടനയിൽ വിശ്വസിക്കുന്നു. ആ ഭരണഘടന പ്രകാരമാണ് മോദി പ്രധാനമന്ത്രിയായതും. ആ ഭരണഘടനയിൽ ബി.ജെപി വിശ്വസിക്കുന്നില്ലെങ്കിൽ അവർ സമത്വത്തിലും സാമൂഹിക സമത്വത്തിലും വിശ്വസിക്കുന്നില്ല എന്നാണർഥം- പ്രിയങ്ക് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.