സർഗധാര പുരസ്കാര വിതരണം
text_fieldsശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം നടി മേഴ്സി വിറ്റെക്കർക്ക് സമർപ്പിച്ചപ്പോൾ
ബംഗളൂരു: ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം പഴയകാല ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ മേഴ്സി വിറ്റെക്കർക്ക് ചലച്ചിത്ര നിരൂപകനും പ്രഭാഷകനുമായ ഡോ. സജിത്ത് ഏവൂരേത്ത് സമ്മാനിച്ചു. സർഗധാര ഭരണസമിതിയംഗം പി. കൃഷ്ണകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
കൺവീനർ പ്രസാദ് പൊന്നാടയണിയിച്ചു. നടി കമനീധരൻ മുഖ്യാതിഥിയായി. രക്ഷാധികാരി വിഷ്ണുമംഗലം കുമാർ, പ്രസിഡന്റ് ശാന്താ മേനോൻ, സെക്രട്ടറി കൃഷ്ണപ്രസാദ്, ട്രഷറർ ശ്രീജേഷ്, കൺവീനർ പ്രസാദ്, ഷാജി അക്കിത്തടം, കൃഷ്ണകുമാർ, മനോജ്, വിജയൻ, സേതുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.