ജലച്ചായങ്ങളിൽ വിരിഞ്ഞ 'സാറ്റണേലിയ'
text_fieldsബംഗളൂരു: മനോഹരമായ ജലച്ചായ ചിത്രങ്ങളുമായി 'സാറ്റലേണിയ-3' പ്രദർശനം. വൈറ്റ് പാലറ്റ് എന്ന ചിത്രകാര കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിത്രകല പരിഷത്തില്‍ നടക്കുന്ന പ്രദർശനത്തിൽ മലയാളികളടക്കം 34 കലാകാരന്മാരുടെ രചനകളാണ് ഉള്ളത്. പ്രശസ്ത ജലച്ചായ ചിത്രകാരന്‍ സുനില്‍ ലിനസ്‌ഡെയുടെ ശിഷ്യരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രേഖ സന്തോഷ്, സുധി, സലീഷ് ചെറുപുഴ, ഷാന ഗോകുല്‍, ജോണ്‍സണ്‍, രേഖ, അക്ബർ, അനീഷ്, അനിൽ പട്ടണം, അനിൽ, ഗോപിനാഥ്, ജയകൃഷ്ണന്‍, ഇന്ദിര, ജ്യോതി, ജോൺസൺ, ലക്ഷ്മി, കിരൺ, മഞ്ജു, മായ, മിനു, മോഹൻ, നിത്യ, നിസാർ, പ്രിയ, പുരുഷോത്തമൻ, രാം, രാംനാഥ്, റോയ്, സലീഷ്, സഞ്ജു, സത്യ, സത്യജിത്ത്, ഷാന, ഷീജ, ഷീല, ഡോ. ശ്രീവിദ്യ, സുധി, സ്വപ്ന എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
ചിത്രകല പഠിച്ച ശേഷം പല മേഖലകളിൽ ജോലി ചെയ്യുന്നവർ വൈറ്റ് പാലറ്റ് എന്ന കൂട്ടായ്മയിൽ ഒന്നിക്കുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തും കഴിയുന്നവർ ഇക്കൂട്ടത്തിലുണ്ട്. ചിത്രകല പരിഷത്തിലെ ആര്‍ട്ട് ഗാലറിയില്‍ ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ രാത്രി ഏഴു വരെയാണ് പ്രദര്‍ശനം. ചിത്രങ്ങളുടെ വിൽപനയും ലക്ഷ്യമിടുന്നതായി ചിത്രകാരന്മാർ പറഞ്ഞു. 2016ല്‍ രൂപവത്കരിച്ച വൈറ്റ് പാലറ്റ് കൂട്ടായ്മ കേരളത്തിലുള്‍പ്പെടെ വിവിധയിടങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.