'സായെ ഇന്ത്യ' സെമിനാർ: ഒക്ടോബർ 12 മുതൽ 14 വരെ
text_fieldsബംഗളൂരു: 'സുസ്ഥിര ബഹുമുഖ മൊബിലിറ്റി ഇക്കോ സിസ്റ്റം' എന്ന തലക്കെട്ടിൽ ഒക്ടോബർ 12 മുതൽ 14 വരെ സൊസൈറ്റി ഓഫ് ഓട്ടോമോട്ടിവ് എൻജിനീയേഴ്സ് ഇന്ത്യ (സായെ ഇന്ത്യ) അന്താരാഷ്ട്ര മൊബിലിറ്റി കോൺഫറൻസ് ബംഗളൂരുവിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എംബസി മാന്യത ബിസിനസ് പാർക്കിലെ ഹിൽട്ടൺ ബംഗളൂരുവിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ 700 ലേറെ വിദഗ്ധർ പങ്കെടുക്കും. മൊബിലിറ്റി സാങ്കേതിക രംഗത്തെ സ്റ്റാർട്ടപ്പുകളും ഗവേഷകരും സമ്മേളനത്തിൽ പങ്കാളികളാവും.
മുൻനിര കമ്പനികളുടെ പ്രതിനിധികൾ വിവിധ സെഷനുകൾ നയിക്കും. വാഹനഗതാഗതരംഗത്തെ സുസ്ഥിര വികസനസാധ്യതകൾ സംബന്ധിച്ച ചർച്ച നടക്കും. പ്രകൃതിയിലേക്ക് കാർബൺ പുറന്തള്ളുന്നതിന്റെ സിംഹഭാഗവും ഗതാഗത വ്യവസായം വഴിയാണെന്നും ഇന്ധനക്ഷമതയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും സായെ ഇന്ത്യ ഭാരവാഹികൾ പറഞ്ഞു. മൊബിലിറ്റി കമ്യൂണിറ്റിക്കു പുറമെ, സർക്കാർ ഉദ്യോഗസ്ഥരും അക്കാദമീഷ്യന്മാരും വിദ്യാർഥികളും അടങ്ങുന്ന ബോഡിയാണ് സായെ ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.