തട്ടിപ്പ്: വിരമിച്ച ഉദ്യോഗസ്ഥക്ക് 10 ലക്ഷം നഷ്ടമായി
text_fieldsബംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ റിട്ടയേർഡ് സർക്കാർ ജീവനക്കാരി സൈബർ കുറ്റവാളികളുടെ ഇരയായി. ഇവരിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. ഷഹാപൂർ താലൂക്കിലെ അപ്പർ കൃഷ്ണ പ്രോജക്ട് (യു.കെ.പി) കേമ്പിലെ കൃഷ്ണ ജൽ ഭാഗ്യ നിഗം ലിമിറ്റഡിൽനിന്ന് (കെ.ജെ.ബി.എൻ.എൽ) വിരമിച്ചയാളാണ് ഇരയായത്. യാദ്ഗിറിലെ സൈബർ കുറ്റകൃത്യം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് (സി.ഇ.എൻ) പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. മുംബൈ ക്രൈംബ്രാഞ്ച് ഓഫിസർമാരായി വേഷമിട്ട സൈബർ കുറ്റവാളികളിൽനിന്ന് ഇരക്ക് വിഡിയോ കോൾ ലഭിക്കുകയായിരുന്നു.
കുറ്റവാളിയായ നരേഷ് ഗോയലുമായി ചേർന്ന് ചെയ്ത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു ഇവരോട് അറിയിച്ചത്. വിശദാംശങ്ങൾ ഉടൻ കൈമാറാനും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരുടെ കെണിയിൽ അകപ്പെട്ട ഇവർ എല്ലാ രേഖകളും അവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എല്ലാ വിശദാംശങ്ങളും ലഭിച്ചശേഷം കേസിലെ പ്രധാന പ്രതിയായ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തതായും 10 ലക്ഷം രൂപ വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു. അറസ്റ്റ് ഭയന്ന് തുക അയക്കുകയായിരുന്നുവത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.