നവതി പിന്നിട്ട സ്കൂൾ മതിൽ തകർത്തു; മൂന്നുപേർക്കെതിരെ കേസ്
text_fieldsബംഗളൂരു: നഗരത്തിൽ 93 വർഷം പഴക്കമുള്ള സ്വകാര്യ സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്. ക്വീൻസ് റോഡിലെ ശ്രീമതി കമലാബായി എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്റെ (എസ്.കെ.ഇ.ഐ) മതിലാണ് സംഘം തകർത്തത്. മണ്ണുമാന്തിയന്ത്രവുമായി എത്തിയ സംഘം മതിൽ പൊളിക്കുകയായിരുന്നു. മരിയ എലിസബത്ത്, മുഹമ്മദ് ജാബി, സെറാദ് സ്റ്റെഫാൻ ഹാരി എന്നിവരുടെ പേരിലാണ് ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്തത്.
മൂന്നുപേരും സ്കൂൾ പരിസരത്ത് അതിക്രമിച്ചു കയറി സുരക്ഷ ജീവനക്കാരെ മർദിച്ച ശേഷം മതിൽ പൊളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എലിസബത്തും സ്കൂൾ മാനേജ്മെന്റും തമ്മിൽ 25 വർഷമായി നിലനിൽക്കുന്ന വസ്തുതർക്കത്തെത്തുടർന്നാണ് മതിൽ പൊളിച്ചതെന്ന് അന്വേഷണത്തിൽ മനസ്സിലായത്. സ്കൂൾ കാമ്പസിന്റെ കുറച്ചുഭാഗം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നാണ് എലിസബത്ത് വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.